അടിസ്ഥാന സൗകര്യ, ഗതാഗത സംവിധാന പദ്ധതികൾ വിലയിരുത്തി പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: രാജ്യത്തെ അടിസ്ഥാന സൗകര്യ, ഗതാഗത പദ്ധതികളും പുരോഗതിയും വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. ഇതിനായുള്ള ഏകോപന സമിതിയുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. റോഡ് സുരക്ഷ വർധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളുടെ മേലുള്ള ഭാരവും ചെലവും കുറക്കുക, റോഡ് തിരക്ക് കുറക്കുക, കര, കടൽ, വ്യോമ തുറമുഖങ്ങളിലെ കസ്റ്റംസ് വെട്ടിപ്പ് തടയുക എന്നിവ ലക്ഷ്യമിട്ടുള്ള നടപടികൾ യോഗം വിലയിരുത്തി.
അടിസ്ഥാന സൗകര്യങ്ങളുടെ സുസ്ഥിരവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും ഗതാഗതത്തിനും വ്യാപാരത്തിനും സൗകര്യമൊരുക്കുന്നതിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇവയെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, പ്രധാനമന്ത്രിയുടെ ദിവാൻ അബ്ദുൽ അസീസ് അൽ ദെഖീൽ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

