ഫ്ലോർ മിൽസ് സന്ദർശിച്ചു പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് കുവൈത്ത് ഫ്ലോർ മിൽസ്
ആൻഡ് ബേക്കറീസ് കമ്പനി സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് സപ്ലൈ കമ്പനിയിലും കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനിയിലും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് സന്ദർശിച്ചു. രാജ്യത്തെ തന്ത്രപ്രധാനമായ അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് പ്രധാനമന്ത്രി അവലോകനം ചെയ്തു. വിവിധ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ, വിതരണ ശൃംഖലകളുടെ സുഗമമായ പ്രവർത്തനം, വിതരണ വിതരണ പ്രക്രിയകൾ എന്നിവയും പരിശോധിച്ചു.
പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനിയിൽ ഉൽപ്പാദനവും പ്രവർത്തനങ്ങളും വർധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

