Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രധാനമന്ത്രി അടിയന്തര...

പ്രധാനമന്ത്രി അടിയന്തര മെഡിക്കൽ വിഭാഗം സന്ദർശിച്ചു

text_fields
bookmark_border
പ്രധാനമന്ത്രി അടിയന്തര മെഡിക്കൽ വിഭാഗം സന്ദർശിച്ചു
cancel
camera_alt

പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് ആരോഗ്യ മന്ത്രാലയത്തിലെ അടിയന്തര മെഡിക്കൽ വിഭാഗം സന്ദർശിക്കുന്നു

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് ആരോഗ്യ മന്ത്രാലയത്തിലെ അടിയന്തര മെഡിക്കൽ വിഭാഗം സന്ദർശിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഓപ്പറേഷൻ റൂം, മെഡിക്കൽ ടീമുകളുടെ തയാറെടുപ്പ്, ആംബുലൻസ്, അടിയന്തര സേവനങ്ങൾ എന്നിവ പ്രധാനമന്ത്രി നേരിട്ട് കണ്ടു.

ആംബുലൻസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും കോളുകളും അടിയന്തര സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തന പദ്ധതികളെക്കുറിച്ചും വകുപ്പ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. നിലവിലെ സാഹചര്യങ്ങളിൽ വേഗത്തിലുള്ള പ്രതികരണവും ശരിയായ വൈദ്യസഹായവും ഉറപ്പാക്കുന്നതിനുള്ള സാങ്കേതിക, മാനവ വിഭവശേഷിയെക്കുറിച്ചും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന വകുപ്പിലെ ടീമുകൾക്കും, മാനുഷികവും ദേശീയവുമായ കടമയിലുള്ള അവരുടെ സമർപ്പണത്തിനും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ ശരിയായ പ്രതികരണം ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനും ഉയർന്ന ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഉണർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Prime Minister visits emergency medical department
Next Story