സുബിയ പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷൻ പ്രവർത്തനം വിലയിരുത്തി പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് സുബിയ പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷനിൽ
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് സുബിയ പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷനിൽ പരിശോധനാ സന്ദർശനം നടത്തി. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി സുബൈഹ് അൽ മുഖൈസീം, അണ്ടർസെക്രട്ടറി ആദേൽ അൽ സമേൽ എന്നിവരും പ്രധാനമന്ത്രികൊപ്പമുണ്ടായിരുന്നു.
സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിലെ വൈദ്യുതി ഉൽപാദന യൂണിറ്റുകളുടെ പ്രവർത്തന സംവിധാനങ്ങളെക്കുറിച്ചും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സേവന സ്ഥിരത നിലനിർത്തുന്നതിനും തുടർച്ചയായ വൈദ്യുതി ഉൽപാദനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ആക്രമണങ്ങളെ തുടർന്ന് പരിമിതമായ കേടുപാടുകൾ സംഭവിച്ച ഇന്ധന സംഭരണ മേഖലയും പ്രധാനമന്ത്രി അവലോകനം ചെയ്തു. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി അറ്റകുറ്റപ്പണികളും സ്പെയർ പാർട്സ് വിതരണവും ആരംഭിച്ചതായി ഉദ്യോഗസ്ഥർ വിശദീകരിച്ചു. സ്റ്റേഷനിലെ അടിയന്തര ഷെൽട്ടർ, പ്രവർത്തന നടപടിക്രമങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, ലോജിസ്റ്റിക്കൽ സന്നദ്ധത എന്നിവയെക്കുറിച്ചും വിശദീകരിച്ചു. അവശ്യ സേവനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിൽ ജീവനക്കാരുടെ സമർപ്പണത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

