പ്രധാനമന്ത്രി അവലോകനം ചെയ്തു; അടിസ്ഥാന സൗകര്യ വികസനത്തിനും പൊതുശുചിത്വത്തിനും മുൻഗണന
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: രാജ്യത്ത് ഉയർന്ന നിലവാരത്തിലുള്ള പൊതുശുചിത്വം ഉറപ്പാക്കുന്നതിനും പൊതുതാൽപര്യം സംരക്ഷിക്കുന്നതിനുമായി പുതിയ പൊതു ശുചീകരണ കരാറുകൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് അവലോകനം ചെയ്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. ബയാൻ പാലസിൽ നടന്ന യോഗത്തിൽ കേടായതും ഉപയോഗിച്ചതുമായ ടയറുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതിയും വിലയിരുത്തി.മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന കാര്യ സഹമന്ത്രിയുമായ അബ്ദുൽഅത്തീഫ് അൽ മഷാരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. കുവൈത്ത് മുനിസിപ്പാലിറ്റി, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ), പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി (പി.എ.ഐ) എന്നിവ തമ്മിലുള്ള ഏകോപനത്തിലൂടെ മാലിന്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികൾ യോഗം ചർച്ച ചെയ്തു.
പുനരുപയോഗം, പരിസ്ഥിതി സംരക്ഷണം, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കൽ എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിച്ചു.പ്രധാനമന്ത്രിയുടെ ദിവാൻ ചെയർമാൻ അബ്ദുൽ അസീസ് ദാഖിൽ അൽ ദഖിൽ, കുവൈത്ത് മുനിസിപ്പാലിറ്റിയിലെയും മറ്റ് കേന്ദ്രങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. അടിസ്ഥാന സൗകര്യ വികസനം, സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തൽ, ഭവന പദ്ധതികൾ വികസിപ്പിക്കൽ, പുതിയ ഭവന നഗരങ്ങളും ഭാവി പദ്ധതികളും മുന്നോട്ട് കൊണ്ടുപോകൽ എന്നീ വിഷയങ്ങളിൽ മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന കാര്യ സഹമന്ത്രിയുമായ അബ്ദുൽഅത്തീഫ് അൽ മഷാരിയുമായി പ്രധാനമന്ത്രി പ്രത്യേക ചർച്ചയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

