മുനിസിപ്പൽ നിയമ കരടിന്റെ ചട്ടക്കൂട് വിലയിരുത്തി പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: നഗര അടിസ്ഥാന സൗകര്യ വികസനം, കരട് മുനിസിപ്പൽ നിയമം എന്നിവ വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്. നഗര അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം രാജ്യത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും കരട് മുനിസിപ്പൽ നിയമത്തിന്റെ പൊതു ചട്ടക്കൂടിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു.
യോഗത്തിൽ മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മിഷാരി, പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് അൽ ദഖീൽ, ഫത്വ, നിയമനിർമാണ വകുപ്പ് മേധാവി കൗൺസിലർ സലാഹ് അൽ മജീദ്, കുവൈത്ത് മുനിസിപ്പാലിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

