Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

text_fields
bookmark_border
കിരീടാവകാശിയുമായി ടെലിഫോൺ സംഭാഷണം നടത്തി
ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
cancel
camera_alt

നരേന്ദ്ര മോദി

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി അറിയിച്ചു. സംഭാഷണത്തിനിടെ പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ആശങ്കകളും പങ്കുവെച്ചതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഹുർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിത നാവിഗേഷൻ ഉറപ്പാക്കുന്നത് മുൻഗണന വിഷയമാണെന്നും സൂചിപ്പിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും സുസ്ഥിരമായ നയതന്ത്ര ഇടപെടൽ അനിവാര്യമാണെന്നും വ്യക്തമാക്കി.

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും ശ്രദ്ധനൽകുന്നതിലും കുവൈത്തിന്റെ പിന്തുണക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. കുവൈത്ത് അമീറിനും കിരീടാവാകാശിക്കും പെരുന്നാൾ ആശംസകളും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prime Minister Narendra Modi condemned the attacks.
Next Story