അടിയന്തര ഷെൽട്ടറുകളിൽ പ്രധാനമന്ത്രി പരിശോധന നടത്തി
text_fieldsഅടിയന്തര ഷെൽട്ടറുകളിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്
പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: രാജ്യത്തെ അംഗീകൃത അടിയന്തര ഷെൽട്ടറുകളിലും താമസ സൗകര്യങ്ങളിലും പരിശോധന സന്ദർശനം നടത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഷെൽട്ടറിന്റെ പ്രവർത്തനക്ഷമതയെയും സംവിധാനത്തെയും കുറിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
അസാധാരണമായ സാഹചര്യങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്ന സുരക്ഷാ സംവിധാനവും ലോജിസ്റ്റിക്കൽ, സർവീസ് ഉപകരണങ്ങളും പ്രധാനമന്ത്രി അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

