രാജ്യമാകെ ആഹ്ലാദം; അധികൃതർക്ക് അഭിനന്ദന പ്രവാഹം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ മേലുള്ള കായിക വിലക്ക് പിൻവലിച്ചതോടെ സ്വദേശി സമൂഹ ത്തിൽ ആഹ്ലാദാരവം. കുവൈത്ത് കായിക മന്ത്രാലയത്തിന് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്ര വാഹം. കായിക താരങ്ങളും പൊതുജനങ്ങളും വിവിധ സ്ഥലങ്ങളിൽ ആഹ്ലാദപ്രകടനം നടത്തി. പാർലമെൻറ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം കുെവെത്തിലെ ജനങ്ങളോടും കായിക താരങ്ങളോടും ആശംസ അറിയിച്ചു.
വിലക്ക് നീക്കാനുള്ള പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകിയ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് അദ്ദേഹം നന്ദി അറിയിച്ചു.പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹും നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് പ്രതികരിച്ചു. ഇനി ചടുലമായ ഒരുക്കത്തിെൻറ കാലമാണ്. 2020 ടോക്യോ ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്താൻ കായിക താരങ്ങൾ കഠിന പരിശ്രമം നടത്തും. കായിക നിയമം പൊളിച്ചെഴുതിയതിനെ തുടർന്ന് അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ കഴിഞ്ഞ വർഷം കുവൈത്തിെൻറ വിലക്ക് പിൻവലിച്ചു.
അന്താരാഷ്ട്ര ഫുട്ബാൾ രംഗത്ത് വീണ്ടും സജീവമായ കുവൈത്ത് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. തുടരെ സൗഹൃദ മത്സരങ്ങൾ കളിച്ച് മത്സര പരിചയം നേടാനാണ് കുവൈത്ത് ശ്രമിക്കുന്നത്. അത്ലറ്റുകളുടെ കാത്തിരിപ്പ് പിന്നെയും നീണ്ടു. ഇപ്പോൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും പച്ചക്കൊടി കാട്ടിയതോടെ അന്താരാഷ്ട്ര കായിക വേദികളിൽ ഇനി കുവൈത്ത് പതാകയും പാറും.
