Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ക​സ​ന​വും...

വി​ക​സ​ന​വും സ​ഹ​ക​ര​ണ​വും ഉ​റ​പ്പുന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
വി​ക​സ​ന​വും സ​ഹ​ക​ര​ണ​വും ഉ​റ​പ്പുന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​ മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം സ്പീ​ക്ക​ർ അ​ഹ​്മ്മ​ദ് അ​ൽ സ​ദൂ​നു​മാ​യി കൂ​ടി​ക്കാഴ്ച​യി​ൽ

സ്പീ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും വി​ക​സ​ന​വും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ സ​ർ​ക്കാ​ർ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്നും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ന​യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം. ദേ​ശീ​യ അ​സം​ബ്ലി സ്പീ​ക്ക​ർ അ​ഹ്​മ്മ​ദ് അ​ൽ സ​ദൂ​നു​മാ​യു​ള്ള കൂ​ടി​ക്കാഴ്ച​ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. ഭ​ര​ണ​ഘ​ട​ന​ക്ക് അ​നു​സൃ​ത​മാ​യി പാ​ർ​ല​മെ​ന്റു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ക്‌​സി​ക്യൂ​ട്ടിവും നി​യ​മ​നി​ർ​മാ​ണ അ​ധി​കാ​രി​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കു​വൈ​ത്ത് ജ​ന​ത​യു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സ​ഹാ​യി​ക്കും. ഇ​ത് പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും പ്ര​യോ​ജ​നം ചെ​യ്യും.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വെ​ല്ലു​വി​ളി​ക​ളെ മി​ക​ച്ച രീ​തി​യി​ൽ നേ​രി​ടാ​നും സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പു​തി​യ സ​ർ​ക്കാ​ർ രൂ​പവത്​ക​ര​ണ​ത്തി​ൽ സ്പീ​ക്ക​ർ പ്ര​ധാ​ന​മ​ന്ത്രി​യെ അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്തെ​യും പൗ​ര​ന്മാ​രെ​യും സേ​വി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് വി​ജ​യാ​ശം​സ​ക​ളും അ​റി​യി​ച്ചു. ദേ​ശീ​യ അ​സം​ബ്ലി​യും സ​ർ​ക്കാറും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക് അ​ഭി​ന​ന്ദ​നം

കു​വൈ​ത്ത് സി​റ്റി: പു​തു​താ​യി സ്ഥാന​മേ​റ്റെ​ടു​ത്ത വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ​യെ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു. അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ​ക്ക് പു​തി​യ പ​ദ​വി​യി​ൽ വി​ജ​യി​ക്കാ​നാ​ക​ട്ടെ എ​ന്നും യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​ശം​സി​ച്ചു.

ഉ​ഭ​യ​ക​ക്ഷി സാ​ഹോ​ദ​ര്യ​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹ​ക​ര​ണം തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ​​യെ അ​ഭി​ന​ന്ദി​ച്ചു. ബ​ഹ്‌​റൈ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സം​യു​ക്ത ഗ​ൾ​ഫ് പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള മി​ക​ച്ച സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ൽ സ​യാ​നി അ​റി​യി​ച്ചു.

ബ​ഹ്‌​റൈ​ൻ രാ​ജാ​വി​ന്റെ അ​ഭി​ന​ന്ദ​നം

കു​വൈ​ത്ത് സി​റ്റി: പു​തി​യ പ്ര​ധാ​ന മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലി​മി​ന് ബ​ഹ്‌​റൈ​ൻ രാ​ജാ​വി​ന്റെ അ​ഭി​ന​ന്ദ​നം. പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​നും മ​ന്ത്രി​സ​ഭ രൂ​പവത്ക​രി​ച്ച​തി​നും ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലി​മി​നെ ഫോ​ൺ വ​ഴി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. അ​ഭി​ന​ന്ദ​ന​ത്തി​ന് ബ​ഹ്‌​റൈ​ൻ രാ​ജാ​വി​ന് പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് കൂ​ടു​ത​ൽ ആ​രോ​ഗ്യ​വും ക്ഷേ​മ​വും നേ​ർ​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ആ​ശം​സ​കൈ​മാ​റ്റ​മെ​ന്നും വ്യ​ക്ത​മാ​ക്കി.


വി​ദേ​ശ​കാ​ര്യമ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ

സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ തു​ട​രും -​വി​ദേ​ശ​കാ​ര്യമ​ന്ത്രി

കു​വൈ​ത്ത് സി​റ്റി: സ​മാ​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ആ​ഗോ​ള​ത​ല​ത്തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്ക് വ​ഹി​ക്കു​ന്ന​തി​നും ശ്ര​മി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ വ്യ​ക്ത​മാ​ക്കി. മു​ന്‍ഗാ​മി​ക​ള്‍ സ്വീ​ക​രി​ച്ച ന​യ​ത​ന്ത്ര നി​ല​പാ​ടു​ക​ള്‍ തു​ട​രും. കു​വൈ​ത്ത് പ​തി​റ്റാ​ണ്ടു​ക​ളാ​യി പി​ന്തു​ട​ര്‍ന്ന് പോ​ന്ന അ​തേ വി​ദേ​ശന​യ​മാ​ണ് ഇ​പ്പോ​ഴും സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ൽ യ​ഹ്യ പ​റ​ഞ്ഞു. ഫ​ല​സ്തീ​ന്‍ വി​ഷ​യം ഉ​ള്‍പ്പെ​ടെ അ​റ​ബ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും ഊ​ന്ന​ല്‍ ന​ല്‍കു​ന്ന​താ​ണ് കു​വൈ​ത്തി​ന്റെ വി​ദേ​ശന​യം. മ​ധ്യ​സ്ഥ​നീ​ക്ക​ങ്ങ​ള്‍ക്കും ന​യ​ത​ന്ത്ര പ​രി​ഹാ​ര​ത്തി​നും കു​വൈ​ത്ത് മു​ന്‍ഗ​ണ​ന ന​ല്‍കു​ന്നു.

സ​ർ​ക്കാ​ർ-​പാ​ർ​ല​മെ​ന്റ​റി സ​മ​വാ​യം തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഷെ​ങ്ക​ന്‍ വി​സ​യു​ടെ കാ​ര്യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ൽ യ​ഹ്യ പ​റ​ഞ്ഞു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ചു​മ​ത​ല​യേ​റ്റശേ​ഷം പ്രാ​ദേ​ശി​ക മ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citynew Ministry
News Summary - Prime Minister assured development and cooperation
Next Story