Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ട​ക്ക​ൻ...

വ​ട​ക്ക​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
വ​ട​ക്ക​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് വ​ട​ക്ക​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല പ്രോ​ജ​ക്ട് ടീം ​യോ​ഗ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: വ​ട​ക്ക​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല പ്രോ​ജ​ക്ട് ടീം ​യോ​ഗം ചൊ​വ്വാ​ഴ്ച ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്നു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ വ​ട​ക്ക​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു.

വ്യ​വ​സാ​യി​ക, വാ​ണി​ജ്യ, ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ, സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം എ​ന്നി​വ​യും വി​ല​യി​രു​ത്തി. കു​വൈ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന് കീ​ഴി​ൽ സു​താ​ര്യ​വും നി​ക്ഷേ​പ സൗ​ഹൃ​ദ​പ​ര​വു​മാ​യ ഒ​രു മാ​തൃ​ക സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യു​ടെ നി​യ​മ ച​ട്ട​ക്കൂ​ടും ച​ർ​ച്ച​ക​ളി​ൽ വ​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദി​വാ​ൻ മേ​ധാ​വി അ​ബ്ദു​ൽ അ​സീ​സ് അ​ൽ ദ​ഖീ​ൽ, മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​യും ഭ​വ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ല്ല അ​ൽ മി​ഷാ​രി, വ​ട​ക്ക​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല പ്രോ​ജ​ക്ട് ടീ​മി​ലെ വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime MinisterEconomic Sectoractivities
News Summary - Prime Minister appreciates Northern Economic Sector activities
Next Story