Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2026 9:23 AM IST Updated On
date_range 12 Jun 2026 9:25 AM ISTമദ്റസ പൊതുപരീക്ഷ: ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ കെ.ഐ.ജി ഫർവാനിയ ഏരിയ ആദരിച്ചു
text_fieldsbookmark_border
കെ.ഐ.ജി ഫർവാനിയ ഏരിയ അനുമോദന ചടങ്ങിൽ
വിദ്യാർഥികൾ
കുവൈത്ത് സിറ്റി: കേരള മദ്റസ എഡുക്കേഷൻ ബോർഡ് നടത്തിയ ഏഴാം തരം പ്രൈമറി പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയയിലെ വിദ്യാർത്ഥികളെ കെ.ഐ.ജി ഫർവാനിയ ഏരിയ ആദരിച്ചു.
ഫർവാനിയ തക്കാര റസ്റ്റ്റോറന്റിൽ നടന്ന ചടങ്ങ് കെ.ഐ.ജി ക്രേന്ദ വിദ്യാഭ്യാസ ആക്ടിംഗ് കൺവീനർ പി.ടി.ഷാഫി ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി ഏരിയ പ്രസിഡൻ്റെ ഹഫീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹഷീബ് സ്വാഗതവും സി.പി.ഷാഹിദ് നന്ദിയും പറഞ്ഞു. പൂർവ്വ വിദ്യാർത്ഥിനി നവാൽ ഫർഹീൻ മുഖ്യാതിഥിയായി. മദ്റസ പ്രിൻസിപ്പൽ റസീന മുഹ്‌യുദ്ധീൻ, പി.ടി.എ പ്രസിഡൻ്റ് ഇളയത് ഇടവ എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

