കുവൈത്തിൽ ഒരു വർഷത്തിനിടയിൽ വിലക്കയറ്റം 0.89 ശതമാനം മാത്രം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഒരു വർഷത്തിനിടെ ഉപഭോക്തൃ മേഖലയിൽ ഉണ്ടായത് 0.89 ശതമാനം വിലക്കയറ്റം മാത്രം. 2017 ആഗസ്റ്റിനെ അപേക്ഷിച്ച് 2018 ആഗസ്റ്റിലെ ഉപഭോക്തൃ വില സൂചിക പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ കഴിഞ്ഞ ദിവസമാണ് കണക്കുകൾ പുറത്തുവിട്ടത്.
അതേസമയം, 2018 ജൂലൈയെ അപേക്ഷിച്ച് ആഗസ്റ്റിൽ 0.09 ശതമാനം മാത്രം വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. മിക്കവാറും എല്ലാ മേഖലകളിലും ചെറിയതോതിൽ വിലവർധന രേഖപ്പെടുത്തിയപ്പോൾ വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും വില കുറയുന്ന അവസ്ഥയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത് സിഗററ്റുകൾക്കും പുകയില ഉൽപന്നങ്ങൾക്കുമാണ്. 2017 ആഗസ്റ്റിനെ അപേക്ഷിച്ച് ഇൗ വർഷം 13.51 ശതമാനം വില വർധിച്ചു. ഭക്ഷ്യ-പാനീയങ്ങൾക്ക് 1.40 ശതമാനവും വീട്ടുപകരണങ്ങൾക്ക് രണ്ടു ശതമാനവും ആരോഗ്യ സേവനങ്ങൾക്ക് 3.11 ശതമാനവും വിദ്യാഭ്യാസത്തിന് 1.71 ശതമാനവും വിലവർധന രേഖപ്പെടുത്തി. റെസ്റ്റാറൻറ് -ഹോട്ടൽ മേഖലയിൽ 1.34 ശതമാനവും മറ്റു സേവനങ്ങൾക്ക് 2.48 ശതമാനവും വില വർധിച്ചപ്പോൾ വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും 1.03 ശതമാനവും ഹൗസിങ് സേവനങ്ങൾക്ക് 0.94 ശതമാനവും വില കുറഞ്ഞു.
കമ്യൂണിക്കേഷൻ മേഖലയിൽ 5.12 ശതമാനം വില വർധന രേഖപ്പെടുത്തിയപ്പോൾ റിക്രിയേഷൻ വിഭാഗത്തിൽ 3.83 ശതമാനമാണ് വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
