Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിലക്കയറ്റം: സർക്കാർ മത്സ്യം, പച്ചക്കറി കമ്പനി തുടങ്ങണമെന്ന് എം.പി
text_fieldsbookmark_border
കുവൈത്ത് സിറ്റി: വിലക്കയറ്റം തടയാൻ സർക്കാർ ഉടമസ്ഥതയിൽ പച്ചക്കറി, മത്സ്യ കമ്പനി ആരംഭിക്കണമെന്ന് അബ്ദുല്ല അൽ കൻദരി എം.പി ആവശ്യപ്പെട്ടു. മത്സ്യബന്ധനം, വിപണനം, പച്ചക്കറി ഉൽപാദനവും വിപണനവും എന്നിവക്ക് സർക്കാറിന് ഭാഗികമായെങ്കിലും ഉടമാവകാശമുള്ള കമ്പനി രൂപവത്കരിക്കുന്നതിലൂടെ വില പിടിച്ചുനിർത്താൻ കഴിയും. സ്വദേശികളും വിദേശികളുമായ ചില വ്യാപാരികൾ അന്യായമായി വില വർധിപ്പിക്കുന്നുണ്ട്. അൽ മവാഷി ട്രേഡിങ് കമ്പനി, കുവൈത്ത് ഫ്ലോർ മിൽ ആൻഡ് ബേക്കറീസ് കമ്പനി എന്നിവയുടെ രൂപവത്കരണം ഭക്ഷസുരക്ഷക്ക് സഹായകമായിട്ടുണ്ട്. ഇൗ മാതൃകയിൽ മത്സ്യം, പച്ചക്കറി എന്നീ മേഖലകളിൽകൂടി ഇടപെടണം. പച്ചക്കറി ഉൽപാദനത്തിനും മത്സ്യ ബന്ധനത്തിനും കമ്പനി സ്ഥലമേറ്റെടുക്കണം. കയറ്റുമതി, ഇറക്കുമതി ഉൾപ്പെടെ അന്താരാഷ്ട്ര ഇടപാടുകളും ഇൗ കമ്പനിക്ക് നടത്താൻ കഴിയുമെന്ന് അദ്ദേഹം കരടുനിർദേശത്തിൽ ചൂണ്ടിക്കാട്ടി.
Next Story
