തീവ്രവാദം തടയുന്നതിന് സൂക്ഷ്മമായ ആസൂത്രണം ആവശ്യം
text_fieldsകുവൈത്തും യൂറോപ്യൻ വിദഗ്ധരും ഉൾപ്പെട്ട പാനൽ ചർച്ച
കുവൈത്ത് സിറ്റി: തീവ്രവാദം തടയുന്നതിന് കൂടുതൽ സൂക്ഷ്മമായ ആസൂത്രണം ആവശ്യമാണെന്ന് കുവൈത്തും യൂറോപ്യൻ വിദഗ്ധരും ഉൾപ്പെട്ട പാനൽ ചർച്ച അഭിപ്രായപ്പെട്ടു. തീവ്രവാദത്തെ സഹായിക്കുന്ന വിഭവങ്ങൾ ഇല്ലാതാക്കുന്നതും ഇതിൽ പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി. തീവ്ര ഗ്രൂപ്പുകളുടെ കൈയിൽ ധാരാളം ഉപകരണങ്ങളുണ്ടെന്ന് തീവ്രവാദ ആശയങ്ങൾക്കെതിരെ പോരാടാൻ ലക്ഷ്യമിട്ടുള്ള ഇൻഫർമേഷൻ മിനിസ്ട്രി അസംബിൾഡ് ടീമിന്റെ തലവൻ ഡോ. അബ്ദുല്ല അൽ ഷരീക്ക പറഞ്ഞു.
തീവ്രവാദ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് ഇസ്ലാമിക വിശ്വാസവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തെക്കുറിച്ചുള്ള കഥകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ കൃത്യതയോടെയും സുതാര്യതയോടെയും റിപ്പോർട്ട് ചെയ്യാൻ മാധ്യമസ്ഥാപനങ്ങളും വാർത്തസ്രോതസ്സുകളും ശ്രദ്ധചെലുത്തണമെന്ന അഭിപ്രായവും ഉയർന്നു. തീവ്രവാദത്തിന്റെയും റാഡിക്കലൈസേഷന്റെയും മൂലകാരണങ്ങൾ പാനൽ പരിശോധിക്കുന്നതായി കുവൈത്ത് തീവ്രവാദവിരുദ്ധ ടീം അംഗം ശൈഖ സാറ അസ്സബാഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

