ഇസ്ലാമിക് സ്റ്റുഡൻറ്സ് കോൺഫറൻസ് 30 മുതൽ
text_fieldsഫർവാനിയ: ‘അറിവ് സമാധാനത്തിന്’ പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ കുവൈത്ത് ഔഖാഫ് മന്ത്രാലയം സാംസ്കാരിക വകുപ്പിെൻറ സഹായത്തോടെ സംഘടിപ്പിക്കുന്ന ആറാമത് ഇസ്ലാമിക് സ്റ്റുഡൻറ്സ് കോൺഫറൻസ് ‘ഇസ്കോൺ 2017’ നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ നടക്കും. ഖുർതുബ ജംഇയ്യത്ത് ഇഹ്യാഉത്തുറാസ് അൽ ഇസ്ലാമി ഓഡിറ്റോറിയത്തിലും അനുബന്ധ വേദികളിലുമാണ് പരിപാടി. വ്യാഴാഴ്ച രാവിലെ 8.30 വിദ്യാർഥി സമ്മേളനത്തിൽ െഎ പ്ലസ് ടി.വി ചെയർമാൻ സൈദ് ഖാലിദ് പേട്ടൽ ക്ലാസ് നയിക്കും. ഹസൻ താഹ, അബ്ദുൽ റഷീദ് കുട്ടമ്പൂർ, ടി.കെ. അഷറഫ്, താജുദ്ദീൻ സലാഹി, അഷ്കർ സലഫി എന്നിവരും വിവിധ വിഷയങ്ങളിൽ സംസാരിക്കും. മലയാളികളല്ലാത്ത വിദ്യാർഥികൾക്കും പ്രത്യേകം സെഷനുകൾ ഉണ്ട്.
പൊതുവിഷയങ്ങളിൽ വിദ്യാർഥികൾക്ക് സംശയ നിവാരണത്തിന് അവസരമുണ്ടാവും. രണ്ടാം ദിവസം വെള്ളിയാഴ്ച വൈകീട്ട് 3.30ന് രക്ഷിതാക്കളുടെ സംഗമം നടക്കും. പൊതുസമ്മേളനത്തിൽ പീസ് റേഡിയോ ഡയറക്ടർ താജുദ്ദീൻ സ്വലാഹി, വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ജനറൽ കണവീനർ ടി.കെ അഷ്റഫ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഒൗഖാഫ് മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഖാലിദ് ബൂ ഗൈസ്, മസ്ജിദുൽ കബീർ ഡയറക്ടർ റൂമി മാതർ അൽ റൂമി, ഇഹ്യാഉത്തുറാസ് ചെയർമാൻ താരിഖ് സാമി സുൽത്താൻ അൽ ഈസ, ഫലാഹ് ഖാലിദ് അൽ മുതൈരി എന്നിവരും സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ പി.എൻ. അബ്ദുല്ലത്തീഫ് മദനി, എ.എം. അബ്ദുസ്സമദ്, സക്കീർ കൊയിലാണ്ടി, സുനാഷ് ശുക്കൂർ, സി.പി. അബ്ദുൽ അസീസ്, സ്വാലിഹ് ഇബ്രാഹീം, ടി.പി. അൻവർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
