Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ...

കുവൈത്തിൽ പുസ്​തകങ്ങൾക്ക്​ സർക്കാർ സെൻസർഷിപ്പ്​ ഇല്ലാതാവുന്നു

text_fields
bookmark_border
കുവൈത്തിൽ പുസ്​തകങ്ങൾക്ക്​ സർക്കാർ സെൻസർഷിപ്പ്​ ഇല്ലാതാവുന്നു
cancel


കുവൈത്ത്​ സിറ്റി: ആവിഷ്​കാര സ്വാതന്ത്ര്യം വർധിപ്പിച്ച്​ കുവൈത്തിൽ 2006ലെ പ്രസ്​ ആൻഡ്​ പബ്ലിക്കേഷൻ നിയമം ഭേദഗതി ചെയ്​തു. പുസ്​തകങ്ങൾക്ക്​ മേൽ സർക്കാർ സെൻസർഷിപ്പ്​ ഇല്ലാതാക്കുന്നതാണ്​ പുതിയ നിയമഭേദഗതി. ഉള്ളടക്കം സംബന്ധിച്ച്​ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നതാണ്​ പുതിയ വ്യവസ്ഥ. പ്രസാധകരും പുസ്​തകം ഇറക്കുമതി ചെയ്യുന്നവരും ഉള്ളടക്കം സംബന്ധിച്ച്​ നിയമപരമായ ബാധ്യത ഏൽക്കണം. ഇതുവരെ വാർത്താവിനിമയ മന്ത്രാലയത്തി​െൻറ സെൻസർഷിപ്പിന്​ വിധേയമായിരുന്നു. മന്ത്രാലയത്തിന്​ കീഴിലെ 12 അംഗ സെൻസർ സമിതി എല്ലാ മാസവും രണ്ടുതവണ യോഗം ചേർന്നാണ്​ ഏതൊക്കെ പുസ്​തകങ്ങൾക്ക്​ അനുമതി നൽകണം, ഏതൊക്കെ വിലക്കണം എന്ന്​ തീരുമാനിച്ചിരുന്നത്​. ഇനി ഇത്​ ഉണ്ടാവില്ല.

നിയമ ഭേദഗതിയെ കുവൈത്തിലെ എഴുത്തുകാരും ആക്​ടിവിസ്​റ്റുകളും സ്വാഗതം ചെയ്​തു. ആവിഷ്​കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിർണായക ചുവടുവെപ്പാണ്​ രാജ്യം നടത്തിയിരിക്കുന്നതെന്നും കൂടുതൽ വിശാലമായ സമീപനം ഭാവിയിൽ ഉണ്ടാവുമെന്ന്​ പ്രതീക്ഷ​യുണ്ടെന്നും കുവൈത്തി എഴുത്തുകാരൻ ബുത്​യാന അൽ ഇൗസ പറഞ്ഞു. പാർലമെൻറിൽ സന്നിഹിതരായ 49 എം.പിമാരിൽ 40 പേരും നിയമഭേദഗതിയെ അനുകൂലിച്ചു. വിഭാഗീയതയും വംശീയതയും വളർത്തുന്ന ഉള്ളടക്കം വിലക്കുന്ന മറ്റൊരു ഭേദഗതിയും പാർലമെൻറ്​ അംഗീകരിച്ചു. ചില എഴുത്തുകാർ ഇതിൽ പ്രതിഷേധിച്ചു. വ്യാഖ്യാനങ്ങൾക്ക്​ സാധ്യതയുള്ളതും ആവിഷ്​കാര സ്വാത​ന്ത്ര്യത്തെ തടയാൻ ഉപയോഗിക്കാൻ ഇടയുള്ളതുമായ വ്യവസ്ഥയാണിതെന്ന്​ അബ്​ദുല്ല അൽ ഖുനൈനി എന്ന എഴുത്തുകാരൻ പറഞ്ഞു.

ഇസ്​ലാമിനെ അപകീർത്തിപ്പെടുത്തൽ, കുവൈത്ത്​ നീതിന്യായ വ്യവസ്ഥക്കെതിരായ നിലപാട്​, ദേശ സുരക്ഷക്ക്​ ഭീഷണി, അസാന്മാർഗികം തുടങ്ങിയ കാരണങ്ങൾ ആരോപിച്ച്​ 4000ത്തിലേറെ പുസ്​തകങ്ങളാണ്​ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത്​ നിരോധിച്ചത്​. ഇതിൽ വിഖ്യാത എഴുത്തുകാരൻ ഗബ്രിയേൽ മാർക്വേസി​െൻറ 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' വിക്​ടർ യൂഗോയുടെ 'നോത്തർദാമിലെ കൂനൻ' എന്നിവയും ഉൾപ്പെടും. സെൻസർഷിപ്പിനെതിരെ കുവൈത്ത്​ അന്താരാഷ്​ട്ര പുസ്​തകമേളയോടനുബന്ധിച്ച്​ റൈറ്റേഴ്​സ്​ യൂനിയ​െൻറ നേതൃത്വത്തിൽ എഴുത്തുകാർ പ്രതിഷേധിച്ചിരുന്നു. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും മേഖലയിൽ ഏറ്റവും അധികം പ്രസിദ്ധീകരണ സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യമാണ്​ കുവൈത്ത് എന്നാണ്​ അധികൃതർ അവകാശപ്പെട്ടിരുന്നത്​. ഇപ്പോൾ ഇൗ സ്വാതന്ത്ര്യം കൂടുതൽ വിശാലമാവുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:freedom of expressionpressbookpublishingKuwait
Next Story