Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലബനാൻ പ്രസിഡന്റ് ഇന്ന് കുവൈത്തിൽ
text_fieldsbookmark_border
ജോസഫ് ഔൻ
കുവൈത്ത് സിറ്റി: ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ ഞായറാഴ്ച കുവൈത്തിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം കുവൈത്തിലെത്തുന്ന ജോസഫ് ഔൻ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി ഔദ്യോഗിക ചർച്ചകൾ നടത്തും.
കുവൈത്ത് എന്നും ലബനാനെ പിന്തുണക്കുകയും വികസന പ്രക്രിയയിൽ പ്രധാന പങ്കാളിയുമാണെന്നും ലബനാന് വിദേശകാര്യ മന്ത്രി യൂസഫ് രാജ്ജി പറഞ്ഞു.ലബനാൻ പ്രസിഡന്റിന്റെ സന്ദർശനം ഈ പിന്തുണക്കുള്ള നന്ദി പ്രടകനമാകുമെന്നും കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യത്തിൽ സ്ഥാനമേറ്റെടുത്തതിനുശേഷമുള്ള ജോസഫ് ഔനിന്റെ ആദ്യ കുവൈത്ത് സന്ദർശനമാണിത്.
Next Story

