പുതിയ കാലത്തിനനുസരിച്ച് പ്രബോധകര്‍ കർമപദ്ധതികള്‍ ആവിഷ്കരിക്കണം - അബ്ദുല്‍ ഹകീം ദാരിമി
text_fieldsഐ.സി.എഫ് ഫര്‍വാനിയ സെന്ട്രലിനു കീഴിലുള്ള യൂനിറ്റ് പ്രതിനിധികള്‍ക്ക് നടത്തിയ പഠന
കണ്‍വെൻഷനില്‍ അബ്ദുല്‍ ഹകീം ദാരിമി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പുതിയ കാലഘട്ടത്തില്‍ വളര്‍ന്നുവരുന്ന അധാർമിക പ്രവണതകളെയും ലിബറല്‍ മതവിരുദ്ധ ചിന്തകളെയും പ്രതിരോധിക്കുന്നതിനാവശ്യമായ കർമപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് ഐ.സി.എഫ്. കുവൈത്ത് നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി അഭിപ്രായപ്പെട്ടു. ഐ.സി.എഫ്. ഫര്‍വാനിയ സെന്ട്രലിനു കീഴിലുള്ള യൂനിറ്റ് പ്രതിനിധികള്‍ക്ക് നടത്തിയ പഠന കണ്‍വെൻഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു കാലത്തുമില്ലാത്ത വിധം യുവതലമുറയില്‍ അധാർമിക പ്രവണതകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കലാലയങ്ങള്‍ കേന്ദ്രീകരിച്ചു പിഞ്ചുകുട്ടികളിലേക്കുപോലും ലഹരി മാഫിയ പിടിമുറുക്കുന്ന വാര്‍ത്തകള്‍ ദിനേന വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഉത്തരവാദിത്തം വര്‍ധിച്ചു വരുകയാണ്. ഈ ഭീഷണികളെ നേരിടുന്നതിനു കൂട്ടായ ശ്രമങ്ങളിലൂടെ സമൂഹം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ പ്രസിഡന്റ് സുബൈര്‍ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. നാഷനല്‍ വൈസ് പ്രസിഡന്റ് അഹ്മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് കൊച്ചനൂര്‍ സ്വാഗതവും നസീര്‍ വയനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

