പാക്കറ്റ് ഭക്ഷണങ്ങളിൽ അവബോധ ലേബൽ വരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പാക്കറ്റ് ഭക്ഷണങ്ങൾക്ക് പ്രത്യേക ലേബൽ ഏർപ്പെടുത്തുന്നു. ഭക്ഷണ പാക്കറ്റുകളിലെ പോഷക ഗുണങ്ങളെക്കുറിച്ച് പൊതുജന അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലേബൽ നടപ്പാക്കുന്നത്. ഫുഡ് ആൻഡ് ന്യൂട്രിഷൻ ജനറൽ അതോറിറ്റിയാണ് ലോകാരോഗ്യ സംഘടനയുടെ ശിപാർശകൾക്ക് അനുസൃതമായി പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. ‘നിങ്ങളുടെ കൈ ഞങ്ങളുടെ കൈയിലാണ്’ എന്ന ബാനറിൽ ഈ സംരംഭം ഭക്ഷണ പാക്കേജുകളുടെ മുൻവശത്ത് ലൈറ്റ് സിഗ്നലുകളുടെ സംവിധാനം അവതരിപ്പിക്കുന്നു. ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ മാതൃകയിൽ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലാണ് പുതിയ ലേബലുകൾ ഉണ്ടാകുക. അഭികാമ്യം, മിതമായത്, അഭികാമ്യമല്ലാത്തത് എന്നിങ്ങനെയാണ് യഥാക്രമം പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിൽ രേഖപ്പെടുത്തുക.
ഇത് ഉപഭോക്താക്കൾക്ക് ഭക്ഷണ തിരഞ്ഞെടുപ്പുകൾ എളുപ്പമാക്കുന്നു. പാക്കറ്റിലെ ലേബലുകൾ വഴി ഉൽപന്നത്തിൽ അടങ്ങിയിരിക്കുന്ന ഊർജം, കൊഴുപ്പ് എന്നിവയുടെ അളവ് മനസ്സിലാക്കാനാകും. പുതിയ പദ്ധതി നടപ്പിലാക്കുന്നതോടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുവാനും അമിതവണ്ണത്തെ ചെറുക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷ. ലേബലിങ് സംവിധാനം നടപ്പിലാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാനും കഴിയും. പ്രാദേശികമായി പാക്കറ്റ് ഭക്ഷണങ്ങൾ ഉൽപാദിപ്പിക്കുന്ന എല്ലാ കമ്പനികളേയും പദ്ധതിയുടെ ഭാഗമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

