മുഅല്ലിംദിന സംഗമവും പ്രാർഥന സദസ്സും
text_fieldsസമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ കുവൈത്ത് റേഞ്ച് കമ്മിറ്റി മുഅല്ലിംദിന സംഗമവും പ്രാർഥന സദസ്സും സംഘടിപ്പിച്ചപ്പോൾ
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ മുഅല്ലിംദിന കാമ്പയിനിെൻറ ഭാഗമായി കുവൈത്ത് റേഞ്ച് കമ്മിറ്റി മുഅല്ലിംദിന സംഗമവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. എസ്.കെ.ജെ.എം കുവൈത്ത് റേഞ്ച് പ്രസിഡൻറ് മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ട്രെൻറ് സംസ്ഥാന കൺവീനർ ശാഫി മാസ്റ്റർ ആട്ടീരി മുഖ്യപ്രഭാഷണം നടത്തി. കുവൈത്ത് ഇസ്ലാമിക് കൗൺസിൽ പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള ഉദ്ഘാടനം നിര്‍വഹിച്ചു.
ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പ്രാർഥനക്ക് നേതൃത്വം നല്കി. വിദ്യാഭ്യാസ വിങ് കേന്ദ്ര സെക്രട്ടറി ശിഹാബ് മാസ്റ്റര്‍ നീലഗിരി സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും ട്രഷറര്‍ നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു. കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ നേതാക്കള്‍, എസ്കെ.ജെ.എം കുവൈത്ത് റേഞ്ച് ഭാരവാഹികള്‍, മദ്റസ വിദ്യാർഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

