അപരന്റെ വേദനകൾ മനസ്സിലാക്കാത്ത പ്രാർഥനകൾ നിഷ്ഫലം -സി.ടി. സുഹൈബ്
text_fieldsകേരള ഇസ്ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ വിരുന്നിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് മുഖ്യപ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: സഹജീവികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി അവരെ ചേർത്തുനിർത്തുന്നത് ദൈവസന്നിധിയിൽ ഏറ്റവും മഹത്തരമായ പുണ്യകർമമാണെന്നും അല്ലാതെയുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വീകരിക്കപ്പെടുകയില്ലെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്.
കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ വിരുന്നിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അപരന്റെ വേദനകൾ മനസ്സിലാക്കാത്ത പ്രാർഥനകൾ നിഷ്ഫലമാണ്. തെറ്റായ കാര്യങ്ങൾ ഒഴിവാക്കാതെയുള്ള അനുഷ്ഠാനങ്ങൾ അസ്വീകാര്യവുമാണെന്നും അദ്ദേഹം ഉണർത്തി.
കുവൈത്ത് സിറ്റിയിലെ ഇൻ ആൻഡ് ഗോ ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമത്തിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ പങ്കെടുത്തു. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ഷെരീഫ് അധ്യക്ഷത വഹിച്ചു. സാമൂഹികബന്ധങ്ങളിൽ അകൽച്ചയുടെ കാലൊച്ചകൾ കനത്തുവരുമ്പോൾ സൗഹൃദം ശക്തിപ്പെടുത്തി അടുപ്പം വർധിപ്പിക്കേണ്ടത് ഏവരുടെയും ബാധ്യതയാണെന്നും സൗഹൃദ ഇഫ്താർ വിരുന്നിലൂടെ കെ.ഐ.ജി ലക്ഷ്യം വെക്കുന്നത് രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിലുള്ള സൗഹാർദാന്തരീക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി സമാപന പ്രസംഗം നടത്തി. അനീസ് അബ്ദുസ്സലാം ഖുർആൻ പാരായണവും പരിഭാഷയും നടത്തി. വൈസ് പ്രസിഡന്റ് അൻവർ സഈദ്, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

