അന്തരിച്ച അമീറിന് വേണ്ടി ന്യൂയോർക് ഇസ്ലാമിക് കൾചറൽ സെന്ററിൽ പ്രാർഥന
text_fieldsന്യൂയോർക്കിലെ ഇസ്ലാമിക് കൾചറൽ സെന്റർ
കുവൈത്ത് സിറ്റി: അന്തരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് വേണ്ടി ന്യൂയോർക്കിലെ ഇസ്ലാമിക് കൾചറൽ സെന്ററിൽ പ്രാർഥന നടന്നു. നിര്യാണത്തിൽ കുവൈത്ത് രാഷ്ട്രീയ നേതൃത്വത്തോടും ജനതയോടും അസ്സബാഹ് കുടുംബത്തോടും ആത്മാർഥ അനുശോചനം അറിയിക്കുന്നതായി ന്യൂയോർക്കിലെ കുവൈത്ത് കോൺസൽ ജനറൽ അസം അൽ അസ്ഫൂർ പറഞ്ഞു.
ശൈഖ് നവാഫിന്റെ സ്വഭാവവിശേഷങ്ങളും നിലപാടുകളും മാനുഷികമായ പങ്കും അൽ അസ്ഫൂർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് കരുണ നൽകാനും കുവൈത്ത് ജനങ്ങൾക്ക് ആശ്വാസം നൽകാനും പ്രാർഥിച്ചു. സെന്റർ ഇമാം അഹ്മദ് സാക്കറും മറ്റു വിശ്വാസികളും ശൈഖ് നവാഫിന് വേണ്ടി പ്രാർഥിച്ചു.
പുതിയ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കോൺസൽ ആശംസകൾ അറിയിച്ചു. കുവൈത്തിൽ സുസ്ഥിരതയും സുരക്ഷിതത്വവും സമൃദ്ധിയും നിലനിർത്താനും നന്മയുടെയും വികസനത്തിന്റെയും പാത പൂർത്തീകരിക്കാനും പുതിയ അമീറിനാകട്ടെയെന്നും ആശംസിച്ചു.

