പ്രയാണം കുവൈത്ത് ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
text_fieldsപ്രയാണം കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: പ്രയാണം കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് കാലത്ത് സംഘടന നടത്തിയ പ്രവർത്തങ്ങൾ, പ്രത്യേകിച്ച്, പക്ഷി മൃഗാദികൾക്ക് ഭക്ഷണവും വെള്ളവും നൽകണമെന്ന വ്യാപക പ്രചാരണവും മാതൃകയും സ്ഥാനപതിയുടെ ശ്രദ്ധയിൽ പെടുത്തി.
പ്രസിഡൻറ് ജോയ് അഗസ്റ്റിൻ, ജനറൽ സെക്രട്ടറി ഗിരിജ വിജയൻ, കോഒാഡിനേറ്റർ രമേശ് ചന്ദ്രൻ, സിനു ജോൺ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. പുതിയ സ്ഥാനപതി എത്തിയ ശേഷം ഇന്ത്യൻ സമൂഹം വലിയ പ്രതീക്ഷയിലാണെന്നും വലിയ സന്തോഷം നൽകുന്നതാണ് പുതിയ പരിഷ്കാരങ്ങളെന്നും ഭാരവാഹികൾ പറഞ്ഞു.

