കൊല്ലം ജില്ല പ്രവാസി സമാജം പിക്നിക്
text_fieldsറൗദ: കുവൈത്തിലെ കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം റൗദ ജമാല്‍ അബ്ദുന്നാസര്‍ പാര്‍ക്കില്‍ പിക്നിക് സംഘടിപ്പിച്ചു. മുന്‍ പ്രസിഡൻറ് ജോര്‍ജ് വൈരമണ്ണിെൻറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജേക്കബ് ചണ്ണപ്പെട്ട ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്.എ. ലബ്ബ, ജന. സെക്ര. അലക്സ് മാത്യു, ജെ.സജി, അനിയന്‍കുഞ്ഞ്, അന്‍സാര്‍ കുളത്തുപ്പുഴ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ സലിം രാജ് സ്വാഗതവും ജോയൻറ് ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു. കൊച്ചുകുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറി. വാശിയേറിയ വടംവലി മത്സരം പിക്നിക്കിന് ആവേശമേകി.
ആലപ്പുഴ ജില്ലാ അസോസിയേഷന് പ്രസിഡൻറ് രാജീവ് നടുവിേലമുറി, മാവേലിക്കര അസോസിയേഷന് വൈസ് പ്രസിഡൻറ് ഫിലിപ്പ് പി.വി. തോമസ്, സാരഥി പ്രധിനിധി അജി കുട്ടപ്പന് എന്നിവർ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രമീള്‍ പ്രഭാകരന്, അലക്സ് പനവേലി, ബിജു ജോര്‍ജ്, കാര്‍ത്തിക പ്രമീള്‍, എബിന് അലക്സ്, ഷാഹിദ് ലബ്ബ, ഗിരീഷ്, ടിജോ മാത്യു, പാപ്പച്ചൻ, സന്തോഷ് ചന്ദ്രൻ, അനി ബാബു, ബിനു തുളസി എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
