പ്ര​വാ​സി ക്ഷേ​മ​നി​ധി:ഒ​രു വ​ർ​ഷ​ത്തി​ന​കം ല​ക്ഷം പേ​രെ ചേ​ർ​ക്കും –ബോ​ർ​ഡ് ഡ​യ​റ​ക്​​ട​ർ

  • 14ന്​ ​വൈ​കീ​ട്ട് 7.30ന്​ ​അ​ബ്ബാ​സി​യ​യി​ൽ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം

09:56 AM
12/10/2017
പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്കു​മാ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി അം​ഗ​ത്വ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഒ​രു ല​ക്ഷം പേ​രെ ക്ഷേ​മ​നി​ധി​യി​ൽ ചേ​ർ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സേ​വ​നം ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ 70,000ത്തി​ലേ​റെ പേ​ർ പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ത്തു. എ​ല്ലാ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും വി​പു​ല​മാ​യ അം​ഗ​ത്വ കാ​മ്പ​യി​ൻ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അം​ഗ​ത്വ കാ​മ്പ​യി​നെ​ക്കു​റി​ച്ചും ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കാ​ൻ​ ഒ​ക്ടോ​ബ​ർ 14, ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന്​ അ​ബ്ബാ​സി​യ ഓ​ർ​മ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കു​വൈ​ത്തി​ലെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡി​​െൻറ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ വ​ന്ന ശേ​ഷം മി​ക​ച്ച പി​ന്തു​ണ​യാ​ണ് പ്ര​വാ​സി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. ക്ഷേ​മ പെ​ൻ​ഷ​ൻ ഏ​കീ​ക​രി​ച്ച് മി​നി​മം പെ​ൻ​ഷ​ൻ 2000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു. പ്ര​വാ​സി​ക​ൾ​ക്കാ​യി ഡി​വി​ഡ​ൻ​റ്​ പെ​ൻ​ഷ​ൻ സ്‌​കീം, പ്ര​വാ​സി വി​ല്ലേ​ജ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ പു​തി​യ ബോ​ർ​ഡ് നി​ല​വി​ൽ​വ​ന്ന​തി​നു ശേ​ഷം സ​ർ​ക്കാ​റി​​െൻറ പ​രി​ഗ​ണ​ന​ക്കാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ബോ​ർ​ഡി​ൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.അ​തി​​െൻറ ഭാ​ഗ​മാ​യി ഓ​ൺ​ലൈ​നാ​യി അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​തി​ന്​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 
COMMENTS