പ്രവാസി വെൽഫെയർ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം
text_fieldsExpatriate Welfare attends Palestine Solidarity Conference cold
Speaking
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യമായി പ്രവാസി വെൽഫെയർ കുവൈത്ത് യോഗം സംഘടിപ്പിച്ചു. ഫലസ്തീൻ ജനതക്ക് വേണ്ടി പ്രാർഥിക്കാനും അവരുടെ ദുഃഖത്തിൽ പങ്കാളികളാവാനും മനുഷ്യത്വമുള്ളവർ മുന്നോട്ട് വരണമെന്ന് യോഗം ഉണർത്തി.അബൂഹലീഫ വെൽഫെയർ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ലായിക് അഹമ്മദ് അധ്യക്ഷത വഹിച്ചു. അനിയൻ കുഞ്ഞ്, അഷ്ക്കർ മാളിയക്കൽ, നാസർ മടപ്പള്ളി, ജസീൽ ചെങ്ങളാൻ എന്നിവർ സംസാരിച്ചു.ആക്ടിങ് ജനറൽ സെക്രട്ടറി അൻവർ ഷാജി സ്വാഗതവും, ആക്ടിങ് ട്രഷറർ വിഷ്ണു നടേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

