റസ്റ്റാറന്റ് - കഫ്റ്റീരിയ ജീവനക്കാർക്ക് പ്രവാസി വെൽഫെയർ ആദരം
text_fieldsപ്രവാസി വെൽഫെയർ കുവൈത്ത് ആദരം ഏറ്റുവാങ്ങിയ റസ്റ്റാറന്റ് - കഫ്റ്റീരിയ ജീവനക്കാർ
കുവൈത്ത് സിറ്റി: അന്യ നാട്ടിലെത്തി പ്രവാസികളെ അന്നമൂട്ടുന്ന റസ്റ്റാറന്റ്-കഫ്റ്റീരിയ ജീവനക്കാർക്ക് പ്രവാസി വെൽഫെയർ ആദരം. ഈ മേഖലയിൽ 35 വർഷം പൂർത്തിയാക്കിയ എട്ടു പേരെയാണ് പ്രവാസി വെൽഫെയർ പത്താം വാർഷിക സമ്മേളനത്തിൽ ആദരിച്ചത്.
എം.പി. അബ്ദുറഹ്മാൻ മാട്ടൂൽ, ടി.സി. അബ്ദുറഹ്മാൻ മാഹി, അബ്ദുൽ റഹ്മാൻ കുട്ടി മതിലകം, ഹാരിസ് ഫാരിസ് തലശ്ശേരി, എ.കെ. സൈതലവി പെരിന്തൽമണ്ണ, ടി.കെ. ഇബ്രാഹിം പേരാമ്പ്ര, പി.സി. മൊയ്തു വടകര, പി. മുഹമ്മദ് തെയ്യാല എന്നിവരെയാണ് ആദരിച്ചത്. 35 വർഷം മുതൽ 49 വർഷം വരെ ഈ മേഖലയിൽ ജോലി ചെയ്യുന്നവർ ആദരം ഏറ്റു വാങ്ങിയവരിലുണ്ട്. റസ്റ്റാറന്റ്-കഫ്തീരിയ മേഖലയിൽനിന്നുള്വരിൽനിന്ന് അപേക്ഷ സ്വീകരിച്ചാണ് ജീവനക്കാരെ തിരെഞ്ഞെടുത്തത്.
ആദരം മാംഗോ ഹൈപ്പർ എം.ഡി റഫീഖ് അഹമ്മദ്, പ്രവാസി വെൽഫെയർ കുവൈത്ത് സംസ്ഥാന നേതാക്കളായ ഗിരീഷ് വയനാട്, അഷ്കർ മാളിയേക്കൽ,ജവാദ് അമീർ, ഖലിൽ റഹ്മാൻ, അൻവർ ഷാജി എന്നിവർ ഇവർക്കുള്ള ആദരം കൈമാറി. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് ലായിക് അഹമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും വാർഷിക ജനറൽ കൺവീനർ സഫ്വാൻ നന്ദിയും പറഞ്ഞു. മുൻ വർഷങ്ങളിൽ നഴ്സിങ് മേഖലയിലുള്ളവരെയും ടാക്സി ഡ്രൈവർമാരെയും മുതിർന്ന പൗരന്മാരെയും പ്രവാസി വെൽഫെയർ കുവൈത്ത് ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

