പ്രവാസി വെൽഫെയർ കുവൈത്ത് സാൽമിയ യൂനിറ്റ് വനിത സമ്മേളനം നടത്തി
text_fieldsപ്രവാസി വെൽഫയർ കുവൈത്ത് സാൽമിയ യൂനിറ്റ് വനിത സമ്മേളനത്തിൽ റസീന മൊഹിയുദ്ദീൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് സാൽമിയ യൂനിറ്റ് വനിത സമ്മേളനം സെൻട്രൽ ഹാളിൽ നടന്നു. ഹഫ്സ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. റസീന മൊഹിയുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ആദർശം അടിയറ വെക്കാതെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ വെൽഫെയർ പാർട്ടിയും പ്രവാസി വെൽഫെയർ കുവൈത്തും എന്നും മുന്നിൽ തന്നെയുണ്ടാകുമെന്നും വനിതകൾ സാമൂഹികമായി രംഗത്തിറങ്ങേണ്ട ആവശ്യകതയും പ്രഭാഷണത്തിൽ വിശദീകരിച്ചു. സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളും പ്രതിവിധിയും എന്ന വിഷയത്തിൽ കൗൺസലിങ് സൈക്കോളജിസ്റ്റ് റസിയ നിസാർ ക്ലാസെടുത്തു. സംശയങ്ങൾക്ക് മറുപടിയും നൽകി. ഗീത പ്രശാന്ത് സംസാരിച്ചു. ഡെയ്സി സ്വാഗതവും ജോയൻറ് സെക്രട്ടറി ഹരിത ഹരിദാസ് നന്ദിയും പറഞ്ഞു.
വനിത സമ്മേളനം സദസ്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

