പ്രവാസി വെൽഫെയർ കുവൈത്ത് സാൽമിയ യൂനിറ്റ് ഓണാഘോഷം
text_fieldsപ്രവാസി വെൽഫെയർ സാൽമിയ യൂനിറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പ്രവാസി വെൽഫെയർ കേന്ദ്ര വൈസ് പ്രസിഡന്റ് റഫീഖ് ബാബു സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ സാൽമിയ യൂനിറ്റ് സമ്മേളനവും ഓണാഘോഷവും നടത്തി. പാർവതി, സജിത, ഹരിത എന്നിവർ ദേശീയഗാനം ആലപിച്ചു. യൂനിറ്റ് സെക്രട്ടറി ആസിഫ് പാലക്കൽ സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഹരിത ഓണ സന്ദേശം നൽകി.
യൂനിറ്റ് പ്രസിഡന്റ് നാസർ മടപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര വൈസ് പ്രസിഡന്റ് റഫീഖ് ബാബു മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന കരോക്കെ ഗാനമേളയിൽ ഫൈസൽ ബാബു, ശ്യാമ, സാജിദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. യൂനിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് നന്ദി പറഞ്ഞു. ഓണസദ്യയോടെ പരിപാടി സമാപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

