പ്രവാസി വെൽഫെയർ കുവൈത്ത് പൊതുസമ്മേളനം ഇന്ന്
text_fieldsഹമീദ് വാണിയമ്പലത്തെ പ്രവാസി വെൽഫെയർ കുവൈത്ത് പ്രതിനിധികൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് പൊതുസമ്മേളനം വെള്ളിയാഴ്ച. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ വൈകീട്ട് 6.30ന് ആരംഭിക്കുന്ന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പങ്കെടുക്കും. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് മലയാളികളുമായി അദ്ദേഹം സംവദിക്കും.
കുവൈത്തിലെ വിവിധ രാഷ്ട്രീയ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രവാസി വെൽഫെയർ അറിയിച്ചു.കുവൈത്തിലെത്തിയ ഹമീദ് വാണിയമ്പലത്തിനെ വിമാനത്താവളത്തിൽ പ്രവാസി വെൽഫെയർ അംഗങ്ങൾ സ്വീകരിച്ചു. പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക്ക് അഹ്മദ്, ഭാരവാഹികളായ ഷൗക്കത്ത് വളാഞ്ചേരി, രാജേഷ് മാത്യു, നാസർ മടപ്പള്ളി, വാഹിദ് മാഷ്, നിസാർ മർജാൻ എന്നിവർ സ്വീകരിക്കാനെത്തി.

