പ്രവാസി വെൽഫെയർ കുവൈത്ത് മാധ്യമ ശിൽപശാല
text_fieldsപ്രവാസി വെൽഫെയർ കുവൈത്ത് മാധ്യമ ശിൽപശാല പ്രസിഡൻ്റ് റഫീഖ് ബാബു ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് നേതൃത്വത്തിൽ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു. ‘വാർത്ത പ്രാധാന്യവും എഴുത്തും പത്രദൃശ്യമാധ്യമങ്ങളിൽ’ എന്ന തലകെട്ടിൽ സംഘടിപ്പിച്ച ശിൽപ്പശാല പ്രവാസി വെൽഫെയർ കേന്ദ്ര പ്രസിഡന്റ് റഫീഖ് ബാബു ഉദ്ഘാടനം ചെയ്തു.
മീഡിയ ശിൽപശാലയിൽ നിന്ന്
ഗൾഫ് മാധ്യമം കുവൈത്ത് എഡിറ്റോറിയൽ ഹെഡ് അസ്സലാം, വിബ്ജിയോർ ടി.വി. എഡിറ്റോറിയൽ ഹെഡ് മുനീർ അഹമ്മദ് എന്നിവർ ട്രെയ്നിങ് സെഷനുകൾ നിർവഹിച്ചു. മാധ്യമങ്ങളുടെ വർത്തമാനകാല പ്രസക്തി, വാർത്തകൾ രൂപപ്പെടുത്തേണ്ടതും കണ്ടെത്തേണ്ടതും എങ്ങനെ തുടങ്ങിയ വിഷയങ്ങൾ ഇരുവരും അവതരിപ്പിച്ചു. സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടികളും നൽകി.
പ്രവാസി വെൽഫെയർ യൂനിറ്റ് പ്രസിഡന്റുമാർ,സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഫർവാനിയ ഗ്രീൻ പെപ്പർ റസ്റ്റാറന്റിൽ നടന്ന ശിൽപ്പശാലയിൽ പ്രവാസി വെൽഫെയർ കേന്ദ്ര മീഡിയ കൺവീനർ ജസീൽ ചെങ്ങളാൻ സ്വാഗതവും ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

