പ്രവാസി വെൽെഫയർ കേരളോത്സവം സീസൺ 3 ഗെറ്റുഗദർ
text_fieldsപ്രവാസി വെൽഫെയർ കുവൈത്ത് അബ്ബാസിയ സോൺ കേരളോത്സവം സീസൺ 3 ഗെറ്റുഗദർ
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് അബ്ബാസിയ സോൺ കേരളോത്സവം സീസൺ 3 ഗെറ്റുഗദർ സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.എം. നസീറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എ.കെ. സമീർ സ്വാഗതം പറഞ്ഞു. കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞു പാപ്പച്ചൻ പാർട്ടിയെ പരിചയപ്പെടുത്തി.
സംസ്ഥാന സമിതി അംഗങ്ങളായ ഗിരീഷ് വയനാട്, റഫീഖ് ബാബു, ഷൗക്കത്ത് വളാഞ്ചേരി എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു. ക്യാപ്റ്റൻ സിയാസ് അബൂബക്കർ പരിപാടികൾ നിയന്ത്രിച്ചു. നൂറ അൻവർ സയീദ് ആങ്കറിങ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ബാസിയ സോണിന് വേണ്ടി വിവിധ ഇനങ്ങളിൽ പരിശീലനം നൽകിയവരെ ആദരിച്ചു.

