Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിനാഘോഷവും പൊന്നോണ വരവേൽപ്പും

text_fields
bookmark_border
പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിനാഘോഷവും പൊന്നോണ വരവേൽപ്പും
cancel
camera_alt

പ്രവാസി വെൽഫെയർ അബുഹലീഫ യൂനിറ്റ് സ്വാതന്ത്ര്യദിനാഘോഷം, പൊന്നോണ വരവേൽപ്പ് പരിപാടിയിൽ സുകുമാരി ഓണ സന്ദേശം നൽകുന്നു

കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് അബുഹലീഫ യൂണിറ്റ് സ്വാതന്ത്ര്യദിനാഘോഷവും പൊന്നോണ വരവേൽപ്പും സംഘടിപ്പിച്ചു. അബൂഹലീഫ വെൽഫെയർ ഹാളിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു.

പ്രവാസി വെൽഫെയർ കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടറി അൻവർ ഷാജി സ്വാതന്ത്ര്യദിന സന്ദേശവും സുകുമാരി ഓണസന്ദേശവും കൈമാറി. കേന്ദ്ര ആക്ടിംഗ് പ്രസിഡന്റ് അഷ്‌കർ മാളിയേക്കൽ, ജനറൽ സെക്രട്ടറി രാജേഷ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സക്കീന അബൂബക്കറിന് യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ ഉപഹാരം കൈമാറി. സംഘടനയിലേക്ക് പുതുതായി കടന്നുവന്നവരുടെ അംഗത്വ ഫോമുകൾ അഷ്‌കർ, രാജേഷ്, അനിയൻ കുഞ്ഞ്, അൻവർ ഷാജി, അബ്ദുറഹ്മാൻ കെ, ഷസീർ, ഷംസുദ്ദീൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

നിധി റോസ് നവീൻ, മിഹ്റാജ്, സോഫി, സലീന, നിർമല എന്നിവർ അവതരിപ്പിച്ച ഗാനമേള, സംഘഗാനം, ഹുല ലൂപ് ഡാൻസ് തുടങ്ങിയവ അരങ്ങേറി. നിധി റോസ് നവീന് കേന്ദ്ര ജനറൽ സെക്രട്ടറി സഫ്‌വാൻ മെമെന്റോ നൽകി. ഹാരിസ് ഇസ്മായിൽ സ്വാഗതവും സലീന നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pravasi Welfare Independence Day Celebration and Onam Welcome
Next Story