Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസി വെൽഫെയർ...

പ്രവാസി വെൽഫെയർ ഫർവാനിയ പ്രവാസി വെൽഫെയർ ഫർവാനിയ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
പ്രവാസി വെൽഫെയർ ഫർവാനിയ പ്രവാസി വെൽഫെയർ ഫർവാനിയ മെഡിക്കൽ ക്യാമ്പ്
cancel
camera_alt

പ്രവാസി വെൽഫെയറിന്റെ ഉപഹാരം ബദർ മെഡിക്കൽ സെന്റർ അഡ്മിൻ മാനേജർ സൗമ്യ ലോകേഷിന് റഫീഖ് ബാബു പൊൻമുണ്ടം കൈമാറുന്നു

കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ ഫർവാനിയ യൂണിറ്റ്, ബദർ മെഡിക്കൽ സെന്റർ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഫർവാനിയ ബദർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ പ്രവാസി വെൽഫെയർ ഫർവാനിയ യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം സീബ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു പൊൻമുണ്ടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബദർ മെഡിക്കൽ സെന്റർ മാർക്കറ്റിം​ഗ് മാനേജർ അബ്ദുൽ ഖാദിർ മറുഫ് ആശംസ നേർന്നു. പ്രവാസി വെൽഫെയറിന്റെ ഉപഹാരം ബദർ മെഡിക്കൽ സെന്റർ അഡ്മിൻ മാനേജർ സൗമ്യ ലോകേഷിന് റഫീഖ് ബാബു കൈമാറി.

ക്യാമ്പിൽ നിരവധി പേർ ആരോഗ്യപരിശോധനയും വിദഗ്ധരുടെ സൗജന്യ മെഡിക്കൽ നിർദേശങ്ങളും പ്രയോജനപ്പെടുത്തി. മെഡിക്കൽ ക്യാമ്പ് വിജയകരമാക്കുന്നതിന് സഹകരിച്ച ബദർ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ അബ്ദുൽ ഖാദറിനും മറ്റു മെഡിക്കൽ സംഘത്തിനും സംഘാടകർ നന്ദി രേഖപ്പെടുത്തി. അബ്ദുൽ വാഹിദ് മാസ്റ്റർ, അൽത്താഫ്, നിസാർ മർജാൻ, നയിം ചാലാട്, കെ.എം. ജവാദ്, ലായിക് അഹ്മദ് , സലിം, ഷബീന, അമ്പിളി, നജ്മ ഷരീഫ്, ജസ്ന എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campPravasi WelfareGulf UpdateKuwait News
News Summary - Pravasi Welfare Farwaniya Medical Camp
Next Story