Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസി വെൽഫെയർ ഫഹാഹീൽ...

പ്രവാസി വെൽഫെയർ ഫഹാഹീൽ യൂനിറ്റ് സമ്മേളനം

text_fields
bookmark_border

കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ ഫഹാഹീൽ യൂണിറ്റ് സമ്മേളനം യൂണിറ്റി സെന്ററിൽ കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞു പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ എം.കെ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ലായിക് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.


പ്രവാസി വെൽഫെയർ ഫഹാഹീൽ യൂനിറ്റ് സമ്മേളന സദസ്സ്

പുതിയതായി പാർട്ടിയിലേക്ക് വന്നവരെ യോഗത്തിൽ സ്വീകരിച്ചു. 2026 ലെ മെമ്പർഷിപ്പ് കാമ്പയിനിൽ ഏറ്റവും കൂടുതൽ ആളുകളെ ചേർത്ത ഫഹാഹീൽ യൂണിറ്റിനെ അഭിനന്ദിച്ചു. കഴിഞ്ഞ സമ്മേളനത്തിൽ നടന്ന കുട്ടികളുടെ ചിത്ര രചന മത്സരത്തിൽ വിജയികളായ ഐസ ഉസാമ,നവാൽ ഉസാമ എന്നിവർക്ക് ലായിക് അഹമദ്, അനിയൻ കുഞ്ഞു എന്നിവർ സമ്മാനം കൈമാറി. പി.കെ.സാജിദ്, എം.കെ.ഗഫൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഐ.കെ. അബ്ദുൽഗഫൂർ രാഷ്ട്രീയ ക്വിസിന് നേതൃത്വം നൽകി. നാല് ഗ്രൂപ്പുകളായി നടന്ന മത്സരത്തിൽ ടീം കേരള വിജയികളായി. എക്സിക്യൂട്ടീവ് അംഗം മുനീർ പി കെ സ്വാഗതവും, ട്രഷറർ ഹാരിസ് എച്ച് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasicampwelfare
News Summary - Pravasi Welfare Fahaheel Unit Conference Organised
Next Story