പ്രവാസി വെൽഫെയർ വാർഷിക സമ്മേളനം ലോഗോ പ്രകാശനം നിർവഹിച്ചു
text_fieldsപ്രവാസി വെൽഫെയർ വാർഷിക സമ്മേളനം ലോഗോ പ്രകാശനം
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് പത്താം വാർഷികാഘോഷ സമ്മേളന ലോഗോ പ്രകാശനം ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു. കേന്ദ്ര പ്രസിഡന്റ് ലായിക്ക് അഹമ്മദ് പ്രോഗ്രാം ജനറൽ കൺവീനർ സഫ്വാൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.
പ്രോഗ്രാം കൺവീനർ കെ. അബ്ദുറഹ്മാൻ, കൾച്ചറൽ പ്രോഗ്രാം കൺവീനർ നിഷാദ് ഇളയത്, ജനറൽ സെക്രട്ടറി റസീന മുഹ് യിദ്ദീൻ, വൈസ് പ്രസിഡന്റ് ഷൗക്കത്ത് വളാഞ്ചേരി, സെക്രട്ടറി വഹിദ ഫൈസൽ, ഷംസീർ എന്നിവർ സംസാരിച്ചു. ഡിസംബർ ഒന്നിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് വാർഷികാഘോഷം. പൊതുസമ്മേളനത്തിൽ നാട്ടിൽനിന്നുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. മറിമായം പ്രോഗ്രാമിലെ കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന്, ഗാനസന്ധ്യ എന്നിവയും ഉണ്ടാകും.

