പ്രവാസി ടാക്സി കൂട്ടായ്മ ഓണാഘോഷം
text_fieldsപ്രവാസി ടാക്സി കൂട്ടായ്മ ഓണാഘോഷത്തിൽ പ്രസിഡന്റായ വിജിലാൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി ടാക്സി കൂട്ടായ്മ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ആഘോഷത്തിൽ പ്രസിഡന്റായ വിജിലാൽ അധ്യക്ഷത വഹിച്ചു.
ഓണാഘോഷ കലാപരിപാടിയിൽനിന്ന്
സാമൂഹിക പ്രവർത്തകൻ അജ്മൽ വേങ്ങര ഉദ്ഘാടനം ചെയ്തു.പിന്നണിഗായിക എസ്. സിന്ധു ദേവി രമേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. ഓണാഘോഷം കമ്മിറ്റി കോഓഡിനേറ്റർ ഹംസ ആശംസ നേർന്നു. രക്ഷാധികാരി മുഹമ്മദ് റാഫി സ്വാഗതവും റഷീദ് പട്ടാമ്പി നന്ദിയും പറഞ്ഞു. ഗാനമേളയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ആകർഷകമായി. ഓണസദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

