സ്നേഹക്കാഴ്ചയായി പാലക്കാട് പ്രവാസി അസോ. മാതൃദിനാഘോഷം
text_fieldsമംഗഫ്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു. മംഗഫിൽ നടത്തിയ ചടങ്ങിൽ നൂറുകണക്കിന് വനിതാ അംഗങ്ങളും കുട്ടികളും പങ്കുകൊണ്ടു. വിവിധ കലാപരിപാടികൾക്ക് പുറമെ മുതിർന്ന അമ്മമാരെ ആദരിക്കുന്ന ‘മാതൃവന്ദനം’ എന്ന പരിപാടിയും നടന്നു. ‘ഹെൽത്തി പാരൻറിങ്’ എന്ന വിഷയത്തിൽ മോളി ദിവാകരൻ സംസാരിച്ചു. പൽപക് വനിതാ വേദി ജനറൽ കൺവീനർ ശോഭ പ്രേംരാജ്, ജോയൻറ് കൺവീനർ സിന്ധു സുനിൽ, മറ്റു ഭാരവാഹികളായ രൂപ ഹരി, സുഷമ ശബരി, രാജി ജയരാജ്, അഞ്ജലി നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൽപക് ബാലസമിതിയുടെ 2018 വർഷത്തെ ഭാരവാഹികളായി തെരഞ്ഞെടുത്ത ജനറൽ കൺവീനർ വിമല വിനോദ്, ജോയൻറ് കൺവീനർ രാജി ജയരാജ്, മറ്റു ഏരിയ ഭാരവാഹികൾ എന്നിവരുടെ പേരുകൾ ചടങ്ങിൽ പൽപക് പ്രസിഡൻറ് സുരേഷ് മാധവൻ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
