പ്രവാസി സാഹിത്യോത്സവ്; മംഗഫ് സെക്ടർ ജേതാക്കൾ
text_fieldsപ്രവാസി സാഹിത്യോത്സവ് ജേതാക്കളായ മംഗഫ് സെക്ടർ ട്രോഫിയുമായി
കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദി പ്രവാസി സാഹിത്യോത്സവത്തിൽ മംഗഫ് സെക്ടർ ജേതാക്കളായി. ഫഹാഹീൽ ഹാർമണി ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ മഹ്ബൂല രണ്ടാം സ്ഥാനവും അൽകൂത് മൂന്നാം സ്ഥാനവും നേടി. 12 കാറ്റഗറികളിലായി നൂറോളം മത്സരങ്ങളിലായിട്ടാണ് സാഹിത്യോത്സവ് നടന്നത്. സമാപന സംഗമം ജോബി ബേബി ഉദ്ഘാടനം ചെയ്തു. സോൺ ജന. കൺവീനർ ഫസൽ കലൂർ അധ്യക്ഷത വഹിച്ചു. സാദിഖ് തങ്ങൾ അനുമോദന പ്രഭാഷണം നടത്തി.
ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് ശംസുദ്ദീൻ സഖാഫി, രിസാല സ്റ്റഡി സർക്കിൾ നാഷനൽ സെക്രട്ടറി അൻവർ ബലക്കാട്, മീഡിയ സെക്രട്ടറി നജീബ് തെക്കേകാട്, ഷമീർ പാക്കണ, ഹാരിസ് കണ്ണൂർ, ലത്തീഫ് തോണിക്കര, ശിഹാബ് വാരം, താഹിർ ചെരിപ്പൂർ, ജഹ്ഫർ നടക്കാവ് എന്നിവർ സംബന്ധിച്ചു.
ഐ.സി.എഫ് സെൻട്രൽ സംഘടന സെക്രട്ടറി അബൂബക്കർ സിദ്ദീഖ് കൂട്ടായി വിജയികളെ പ്രഖ്യാപിച്ചു. കലാലയം സെക്രട്ടറി മുഹമ്മദ് നദീർ സഖാഫി സ്വാഗതവും വിസ്ഡം സെക്രട്ടറി അസ്ലം തലയോലപ്പറമ്പ് നന്ദിയും പറഞ്ഞു. വിജയികൾ നാഷനൽ തല മത്സരത്തിൽ മാറ്റുരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

