പ്രവാസി മിത്രം ഫാമിലി പിക്നിക് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് കേരള പ്രവാസി മിത്രം നടത്തിയ പിക്നിക്കിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി മിത്രം ഫാമിലി പിക്നിക് സംഘടിപ്പിച്ചു. വഫ്ര ഫാം ഹൗസില്‍ നടന്ന സംഗമത്തിൽ കുടുംബങ്ങളും ബാച്ചിലേഴ്സും പങ്കെടുത്തു. കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കും നടത്തിയ വിവിധങ്ങളായ കലാ കായിക മത്സരങ്ങൾ, ഗാനമേള എന്നിവ പിക്നികിൽ പങ്കെടുത്തവർക്ക് അവിസ്മരണീയ അനുഭവം നൽകി.
മെട്രോ മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ ഹംസ പയ്യന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ.പി.എം പ്രസിഡന്റ് വി.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.സി. അബ്ദുൽഗഫൂർ പരിപാടികൾ നിയന്ത്രിച്ചു. സി.ഫിറോസ്, കെ.വി. മുസ്തഫ മാസ്റ്റർ, വി.എച്ച്. മുസ്തഫ, വി.അബ്ദുൽ കരീം, അക്ബർ വയനാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പ്രോഗ്രാം കോ ഓർഡിനേറ്റർ അർഷാദ് ശരീഫ് സ്വാഗതവും കൺവീനർ ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.

