പ്രവാസി ലീഗൽ സെൽ ദേശീയ, വിമോചന ദിനാഘോഷം
text_fieldsദേശീയ, വിമോചന ദിനാഘോഷത്തിൽ പ്രവാസി ലീഗൽ സെൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ കുവൈത്ത് ദേശീയ-വിമോചന ദിനം ആഘോഷിച്ചു.
ചടങ്ങ് ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
പ്രവാസി ലീഗൽ സെൽ കുവൈത്ത് രക്ഷാധികാരി ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.എൽ.സി കുവൈത്ത് വൈസ് പ്രസിഡന്റ് ചാൾസ് പി ജോർജ്, സെക്രട്ടറിമാരായ പി.ശ്രീകുമാർ, ബാബു സി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രവാസി ലീഗൽ സെൽ കുവൈത്ത് അംഗങ്ങളും, പ്രിൻസ് കൊല്ലപ്പിള്ളിൽ, ഷംഷീർ ബാബു എന്നിവരടക്കമുള്ള മറ്റു സംഘടനാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ഷൈജിത് സ്വാഗതവും കുവൈത്ത് ചാപ്റ്റർ ട്രഷറർ രാജേഷ് ഗോപി നന്ദിയും പറഞ്ഞു. കുവൈത്ത് ദേശീയ പതാകകളുമായെത്തിയ അംഗങ്ങൾ കേക്ക് മുറിച്ചും മധുരം കൈമാറിയും ആശംസകൾ നേർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

