പ്രവാസി സൗഹൃദ പദ്ധതി വിശദീകരണ യോഗം
text_fieldsകുവൈത്ത് സിറ്റി: കേരള സർക്കാർ നടപ്പാക്കുന്ന വിവിധ പ്രവാസി സൗഹൃദ പദ്ധതികൾ വിശദീകരിക്കാൻ കല കുവൈത്തിെൻറ നേതൃത്വത്തിൽ സംഘടന പ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധി, പ്രവാസി ഡിവിഡൻറ് പദ്ധതി, പ്രവാസി ചിട്ടി, ആംബുലൻസ് സൗകര്യം തുടങ്ങിയവയും സർക്കാർ നടപ്പാക്കാനിരിക്കുന്ന പദ്ധതികളും വിശദീകരിക്കുകയും സംവാദം നടത്തുകയും ചെയ്തു.
പ്രവാസികളുടെ പൊതുവിഷയങ്ങൾ ചർച്ച ചെയ്യാനും സർക്കാറിന് മുന്നിൽ നിർദേശം സമർപ്പിക്കാനുമായി ഇത്തരം യോഗങ്ങൾ നിശ്ചിത ഇടവേളകളിൽ ഉണ്ടാകണമെന്ന ആവശ്യം ഉയർന്നു. കുവൈത്തിലെ വിദ്യാഭ്യാസ-വ്യവസായ പ്രമുഖനും മുൻ മന്ത്രിയും എൻ.സി.പി സംസ്ഥാന പ്രസിഡൻറുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. കല മുൻ ഭാരവാഹി സി.കെ. നൗഷാദ് അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു. പ്രസിഡൻറ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം സാം പൈനുംമൂട് സ്വാഗതവും ജനറൽ സെക്രട്ടറി ടി.കെ. സൈജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
