Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസി കമീഷന്...

പ്രവാസി കമീഷന് അധ്യക്ഷനില്ല, കെട്ടിക്കിടക്കുന്നത് നിരവധി പരാതികൾ

text_fields
bookmark_border
Pravasi Commission
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി സ്ഥാ​പി​ത​മാ​യ പ്ര​വാ​സി ക​മീ​ഷ​നി​ൽ ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​ധ്യ​ക്ഷ​ൻ ഇ​ല്ല. അ​തി​നാ​ൽ മാ​സ​ങ്ങ​ളാ​യി കേ​ര​ള പ്ര​വാ​സി ക​മീ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ജ​സ്റ്റി​സ് പി.​ഡി. രാ​ജ​ൻ വി​ര​മി​ച്ച​തി​നു​ശേ​ഷം പു​തി​യ ആ​ളെ നി​യ​മി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ, ആ​യി​ര​ത്തോ​ളം പ്ര​വാ​സി​ക​ളു​ടെ കേ​സു​ക​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

പ്ര​വാ​സി മ​ല​യാ​ളി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടി​ല്‍ അ​നു​ഭ​വി​ക്കു​ന്ന സി​വി​ലും ക്രി​മി​ന​ലു​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് 2016ല്‍ ​അ​ര്‍ധ ജു​ഡീ​ഷ്യ​ല്‍ അ​ധി​കാ​ര​ങ്ങ​ളോ​ടു​കൂ​ടി​യ പ്ര​വാ​സി ക​മീ​ഷ​ന്‍ സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്ക​രി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി​ട്ടാ​യി​രു​ന്നു പ്ര​വ​ര്‍ത്ത​നം. എ​ല്ലാ ജി​ല്ല​ക​ളി​ലും ക​മീ​ഷ​ന്‍ സി​റ്റി​ങ്ങു​ക​ളും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, അ​ധ്യ​ക്ഷ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​ച്ചു.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം നി​വേ​ദ​നം ന​ൽ​കി. പ​ല​വി​ധ പ്ര​ശ്ന​ങ്ങ​ളാ​ൽ വ​ല​യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന ക​മീ​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​ലും പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​വി​ഷ​യ​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര​മാ​യ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ അ​നു​കൂ​ല​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന് കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി​വ​രു​മെ​ന്നും പി.​എ​ൽ.​സി കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ, കോ​ഓ​ഡി​നേ​റ്റ​ർ അ​നി​ൽ മൂ​ടാ​ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Commissioncomplaints
News Summary - Pravasi Commission has no chairman and many complaints are pending
Next Story