മയക്കുമരുന്ന് കേസിലകപ്പെട്ട മലയാളി ജയിൽ മോചിതനായി നാട്ടിലേക്ക് മടങ്ങി
text_fieldsകുവൈത്ത് സിറ്റി: സുഹൃത്തിെൻറ ചതിയില്‍ കുടുങ്ങി മയക്കുമരുന്ന് കേസില്‍ അകപ്പെട്ട് കുവൈത്ത് ജയിലില്‍ കഴിഞ്ഞ മലയാളി ജയിൽ മോചിതനായി നാട്ടിലേക്ക് മടങ്ങി. കാസർകോട് മീനാപ്പീസ് സ്വദേശി ചേലക്കാടത്ത് റാഷിദാണ് ജയില്‍ മോചിതനായത്. അബ്ബാസിയയിലെ ഇൻറര്‍നെറ്റ് കഫേ ജീവനക്കാരനായിരുന്ന റാഷിദ് 2014 ജൂൺ 25ന് അവധി കഴിഞ്ഞ് തിരിച്ചുവരുേമ്പാഴാണ് ലഗേജിൽനിന്ന് കുവൈത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ മയക്കുമരുന്നടങ്ങിയ പൊതി കണ്ടെടുത്തത്. തുടർന്ന് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ക്രിമിനൽ കോടതി അഞ്ചുവർഷം തടവും 5000 ദീനാർ പിഴയും വിധിച്ചു. അപ്പീൽ കോടതി പിന്നീട് ശിക്ഷ ശരിവെക്കുകയും ചെയ്തു.
താൻ നിരപരാധിയാണെന്നും സുഹൃത്തിെൻറ ചതിയിൽപെട്ടതാണെന്നുമുള്ള റാഷിദിെൻറ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിെൻറ മോചനത്തിനായി ജനകീയ സമിതി രൂപവത്കരിച്ച് പരിശ്രമം നടത്തിയിരുന്നു. ഇൗ സമിതി ഏർപ്പാടാക്കിയ അഭിഭാഷകനാണ് കേസ് വാദിച്ചത്. എല്ലാ പരിശ്രമവും നടത്തിയെങ്കിലും ശിക്ഷ ഒഴിവാക്കാൻ സാധിച്ചില്ല. മയക്കുമരുന്നായി ഉപയോഗിക്കുന്ന വേദനാസംഹാരി ഗുളികകളാണ് റാഷിദില്‍നിന്ന് അധികൃതർ പിടികൂടിയത്. ഗുളികകള്‍ കൈമാറിയ സുഹൃത്തിനെയും എത്തിക്കാൻ ആവശ്യപ്പെട്ട കുവൈത്തിലെ സുഹൃത്തിനെയും മാതാവിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. റാഷിദ് കേസിന് ശേഷം സമാന സംഭവങ്ങൾ ആവർത്തിച്ചതിെൻറ അടിസ്ഥാനത്തിൽ ജനകീയ സമിതി മയക്കുമരുന്ന് വിഷയത്തിൽ വ്യാപക ബോധവത്കരണവും നടത്തി.
മാധ്യമങ്ങളും ഇന്ത്യൻ എംബസിയും ഇതുസംബന്ധിച്ച ബോധവത്കരണത്തിനായി ശ്രമിച്ചെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. റാഷിദിെൻറ കേസ് നടത്തിപ്പിന് സഹായം നൽകിയ വിവിധ സംഘടനകളെയും വ്യക്തികളെയും ജനകീയ സമിതി ചെയർമാൻ അപ്സര മഹമൂദ്, കൺവീനർ സത്താർ കുന്നിൽ എന്നിവർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
