പണമയക്കലിന് നികുതി: പാർലമെൻറിലെ ചർച്ച ജൂണിലേക്ക് മാറ്റി
text_fieldsകുവൈത്ത് സിറ്റി: വിദേശികൾ നാട്ടിലയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിർദേശം പാർലമെൻറ് ജൂൺ മാസത്തിൽ ചർച്ചചെയ്യും. നടപ്പു സെഷനിൽ ചർച്ചചെയ്യാൻ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അജണ്ടയിൽനിന്ന് മാറ്റുകയായിരുന്നു. സർക്കാർ പൂർണമായും നിരാകരിക്കുന്ന നിർദേശം വീണ്ടും പാർലമെൻറിെൻറ പരിഗണനക്ക് മടക്കി അയക്കുമെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. 44 വോട്ടിെൻറ ഭൂരിപക്ഷമുണ്ടെങ്കിലേ പിന്നീട് വീണ്ടും ചർച്ചക്കെടുക്കൂ. സർക്കാർ അനുകൂല എം.പിമാർ നിർദേശത്തെ എതിർക്കുന്നതോടെ ഇതിന് വിദൂരസാധ്യതയാണുള്ളത്. കുവൈത്ത് ചേംബർ ഒാഫ് കോമേഴ്സ്, സെൻട്രൽ ബാങ്ക് എന്നിവയുടെ എതിർപ്പ് ഉൾക്കൊണ്ടാണ് സർക്കാർ പണമയക്കൽ നികുതിയെ എതിർക്കുന്നത്.
കള്ളപ്പണം ഒഴുകുമെന്നും സാമ്പത്തിക വ്യവസ്ഥക്ക് മേൽ പിടി നഷ്ടമാവുമെന്നും ചൂണ്ടിക്കാട്ടി സെൻട്രൽ ബാങ്കും റെമിറ്റൻസ് ടാക്സിന് എതിരാണ്. റെമിറ്റൻസ് ടാക്സ് നടപ്പാക്കിയാൽ സമ്പദ്ഘടനയിൽ വിപരീതഫലങ്ങൾ ഉണ്ടാക്കും എന്നാണ് സർക്കാർ വിലയിരുത്തൽ.
നികുതി ഏർപ്പെടുത്തുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികൾ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നുമാണ് സർക്കാർ വാദം. സർക്കാറിന് മുന്നിൽ സമ്മർദം ചെലുത്തി നികുതി നിർദേശം നടപ്പാക്കാനുള്ള പാർലമെൻറിെൻറ സാമ്പത്തികകാര്യ സമിതിയുടെ ശ്രമങ്ങൾ വിജയിക്കാൻ പോവുന്നില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
