കോട്ടയം ജില്ല പ്രവാസി അസോസിയേഷന്‍ കുവൈത്ത് വാര്‍ഷികാഘോഷം
text_fieldsകുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷന്‍ കുവൈത്ത് വാര്‍ഷികാഘോഷം അബ്ബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്നു. പി.സി. ജോര്‍ജ് എം.എല്‍.എ മുഖ്യാതിഥിയായി. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം വര്‍ഷികത്തിന്‍െറ ഉപഹാരമായി കനിവ്-2017 എന്ന ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലുള്ള പാവപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ വിദ്യാഭ്യാസ സഹായം നല്‍കുന്നതാണ് പദ്ധതി. ചുരുങ്ങിയത് 20 കുട്ടികളുടെ മുഴുവന്‍ പഠനചെലവും സംഘടന വഹിക്കും.
കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കും. പ്രസിഡന്‍റ് അനൂപ് സോമന്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാലായില്‍, ട്രഷറര്‍ ജസ്റ്റിന്‍ ജയിംസ്, രക്ഷാധികാരി സിബിച്ചന്‍ മാളിയേക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ അനീഷ് നായര്‍, വൈസ് പ്രസിഡന്‍റ് സി.എസ്. ബത്തര്‍, ജോയന്‍റ് സെക്രട്ടറി ഡിപിന്‍ പ്രസാദ്, ജോര്‍ജ് വര്‍ഗീസ്, ജയകൃഷ്ണന്‍ നായര്‍, ഹംസ പയ്യന്നൂര്‍, രാജു ഭാസ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഐ.സി.എല്‍ കമന്‍േററ്റര്‍ ഷൈജു ദാമോദരനെ ചടങ്ങില്‍ ആദരിച്ചു. സുവനീര്‍ പി.സി. ജോര്‍ജ് പ്രകാശനം ചെയ്തു. പന്തളം ബാലന്‍, രാധിക നാരായണന്‍, റീവ മരിയ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാനമേളയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
