പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ റിഗ്ഗയ് യൂനിറ്റ് ഭാരവാഹികൾ
text_fieldsസുമതി രാഘവൻ, ബീന ബിനോയ്, വത്സ ഔസെഫ്
കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത് റിഗ്ഗയ് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിഗ്ഗയ് സിംഫണി ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് രമേശ് ചന്ദ്രൻ, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, ട്രഷറർ വിജോ പാലക്കളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ യൂനിറ്റ് കൺവീനർ വത്സ ഔസെഫ് പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി. പ്രവാസി ക്ഷേമ പദ്ധതികൾ, കല സാംസ്കാരിക പരിപാടികൾ, സാമൂഹ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പദ്ധതികൾ എന്നിവക്ക് പ്രാതിനിധ്യം നൽകി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികൾ: സുമതി രാഘവൻ (കൺ), ബീന ബിനോയ് (സെക്ര), വത്സ ഔസെഫ് (ട്രഷ), ജോളി മാത്യു (ജോ.കൺ), സുഹറ ഹസ്സൻ (ജോ.സെക്ര), കവിത കൃഷ്ണൻകുട്ടി (ജോ. ട്രഷ), സുധ കുമാരി (ചാരിറ്റി കൺ), രജനി സൈമൺ (സെൻട്രൽ കമ്മിറ്റി പ്രതിനിധി), സ്വപ്ന ജെയിംസ് (വനിത കോഓഡിനേറ്റർ), കെ.പി.വിൻസെന്റ്, ഉഷ ചന്ദ്രൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ).

