പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് ഫ്ലയർ പ്രകാശനം
text_fieldsപ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് ഫ്ലയർ ബഷീർ ബാത്ത പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ആഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഫ്ലയർ പ്രകാശനം ചെയ്തു.ഇന്ത്യൻ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നത്. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെട്രോ മെഡിക്കൽ കെയർ മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത ഫ്ലയർ പ്രകാശനം ചെയ്തു. പ്രസിഡന്റ് രമേശ് ചന്ദ്രൻ അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, ട്രഷറർ വിജോ പാലക്കളത്തിൽ എന്നിവർ സംഘടന പ്രവർത്തനം വിശദീകരിച്ചു. മുതിർന്ന ഭാരവാഹിയായ ജോയ് തോമസിനെ ചടങ്ങിൽ ആദരിച്ചു. വനിത സെക്രട്ടറി ആര്യ, വിവിധ യൂനിറ്റ് ഭാരവാഹികളായ ദിലീപ്, ഷിനോ, സുമതി, സവിത, ഷാനവാസ്, ശാന്തി, ജിജിമോൾ, സക്കീർ, പ്രീതി, സുനീഷ്, എന്നിവർ ആശംസകൾ അറിയിച്ചു.റീന, ശ്രീജ, അനിൽ, രാഹുൽ, വിനോജ്, സുനീഷ്, ഗിരിജ,സുമതി, എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും, കലാപരിപാടികളും സദസ്സിന് മിഴിവേകി. പ്രോഗ്രാം കോഓഡിനേറ്റർ വിനോജ് പീ ചാക്കോ സ്വാഗതവും മനു എബ്രഹാം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

