പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള ഓണാഘോഷം
text_fieldsപ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള ഓണാഘോഷം ഡോ. സുസോവനസുജിത്ത് നായർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈത്ത് ഓണാഘോഷം സാൽമിയ എക്സലൻസ് സ്കൂളിൽ നടന്നു. പ്രസിഡന്റ് ബിജു വായ്പൂര് അധ്യക്ഷത വഹിച്ചു. ഡോ. സുസോവന സുജിത്ത് നായർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ മനോജ് കോന്നി സംഘടന പ്രവർത്തനവും കുവൈത്ത് ചാപ്റ്റർ കോഓഡിനേറ്റർ ബിജു പാലോട് ഭാവി പദ്ധതികളും വിശദീകരിച്ചു.
ചടങ്ങിൽ സാമൂഹികപ്രവർത്തകൻ സലിം കൊമേരിയെ ആദരിച്ചു. കുവൈത്തി ഗായകൻ മുബാറക് അൽറാഷിദ്, അജ്മൽ മാഷ്, രഞ്ജിത്ത് ജെയിംസ്, വിനയ, ദിവിഷ വിബീഷ്, ഗായിക രൂത്ത്, സലീം കരമന, പ്രോഗ്രാം ജനറൽ കൺവീനർ നിസാം കടയ്ക്കാൽ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ജോഷി വർഗീസ് സ്വാഗതവും ട്രഷർ മാത്യു പി. ജോൺ നന്ദിയും പറഞ്ഞു. മുബാറക് റാഷിദിന്റെയും രൂത്തിന്റെയും ഗാനങ്ങൾ സദസ്സിന് വിരുന്നൊരുക്കി. സംഘടന അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു. ഗാനമേളയും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

